ഇരിങ്ങാലക്കുട മാർക്കറ്റ് നാളെ സമ്പൂർണ്ണമായി അടച്ചിട്ട് ശുചീകരണവും അണുവിമുക്തമാക്കലും നടത്തുന്നു.

208

ഇരിങ്ങാലക്കുട:ബഹു. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരം കൊറോണ വ്യാപനം തടയുന്നതിനായി മാർക്കറ്റുകൾ അടച്ചിട്ട് ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബഹു. ചെയർ പേഴ്സന്റെ അദ്ധ്യക്ഷതയിൽ വിവിധ ജനപ്രതിനിധികളുടേയും സംഘടനാ പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേരുകയും പട്ടണതലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു. ആയതിന്റെ ഭാഗമായി നാളെ പച്ചക്കറി മാർക്കറ്റ്, മത്സ്യ-മാംസ മാർക്കറ്റ്, ഈവനിംഗ് മാർക്കറ്റ് എന്നിവ സമ്പൂർണ്ണമായി അടച്ചിട്ട് ശുചിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ സ്വീകരിച്ചു.

 1. രാവിലെ 7 മുതൽ 10 വരെ നഗരസഭ കണ്ടിജന്റ് തൊഴിലാളികൾ ശുചീകരണം നടത്തുകയും മാലിന്യം നീക്കം ചെയ്യുകയും ചെയ്യും.
 2. തുടർന്ന് രാവിലെ 10 മുതൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പച്ചക്കറി,  മത്സ്യ-മാംസ മാർക്കറ്റ് വാഷിംഗും അണുനശീകരണവും നടത്തും.
 3. നഗരസഭ വക മിസ്റ്റ് സ്പ്രെയർ ഉപയോഗിച്ച് സോഡിയം ഹൈപ്പോ ക്ലോറൈറ്റ് സ്‌പ്രെയിംഗ് നടത്തും.
  കോവിഡിന്റെ പശ്ചാത്തലത്തിൽ മാർക്കറ്റ് പ്രവർത്തനം താഴെ പറയുന്ന രീതിയിൽ ചിട്ടപെടുത്താനും തീരുമാനിച്ചു.
 4. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളിലെ ചരക്കുകൾ രാവിലെ 7 നകം ഇറക്കിയിരിക്കണം.
 5. ഇതര സംസ്ഥാന ഡ്രൈവർമാർ വാഹനത്തിൽ തന്നെ ഇരിക്കേണ്ടതും ചരക്ക് ഇറക്കി കഴിഞ്ഞാൽ അവർ മാർക്കറ്റിൽ നിന്ന് പോവേണ്ടതുമാകുന്നു.
 6. ഇതര സംസ്ഥാന ഡ്രൈവർമാർക്ക് ആവശ്യമായ ഭക്ഷണം ബന്ധപ്പെട്ട വ്യാപാരികൾതന്നെ വാഹനത്തിൽ എത്തിച്ചു നൽകേണ്ടതാണ്.
 7. ഇതര സംസ്ഥാന ഡ്രൈവർമാർക്ക് ഉപയോഗിക്കാനായി ടോയിലറ്റ് ബ്ലോക്കിലെ ഒരു ടോയിലറ്റ് അവർക്ക് മാത്രമായി നീക്കിവച്ചിട്ടുണ്ട്.
 8. കയറ്റിറക്ക് തൊഴിലാളികളുടെ സേവനം രാവിലെ നേരത്തേ ലഭ്യമാക്കും.
 9. ഇതരസംസ്ഥാന വാഹനങ്ങൾ മാർക്കറ്റിൽ നിന്ന് പോയതിന് ശേഷം മാത്രമേ പ്രാദേശിക കച്ചവടക്കാരും പൊതുജനങ്ങളും വരാൻ പാടുള്ളൂ.
 10. മാർക്കറ്റ് പ്രവേശന കവാടത്തിൽ ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി കൈ കഴുകുന്നതിനുള്ള സംവിധാനം, സാനിറ്റൈസർ എന്നിവ ഒരുക്കും.
 11. മാർക്കററ് സമയത്ത് മാർക്കറ്റിനകത്തേക്ക് വാഹനങ്ങൾ യാതൊരു കാരണവശാലും കടത്തിവിടുകയില്ല… (ചരക്കുകൾ കൊണ്ടുപോകുന്നതിനുള്ള സൗകര്യം ഏർപ്പാടാക്കുന്നതാണ്)
 12. മാർക്കറ്റിലേക്ക് വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ മാർക്കറ്റ് മിനി ബസ്റ്റാൻഡ് പരിസരത്ത് പാർക്ക് ചെയ്യേണ്ടതാണ്.
 13. മാർക്കറ്റ് ദിവസങ്ങളിൽ മാർക്കററിന്റെ പ്രവേശന കവാടങ്ങളിൽ വളണ്ടിയർമാരുടെ സേവനം ഉണ്ടാവുന്നതാണ്. ആയതിന് യൂത്ത് കോർഡിനേറ്ററെ ചുമതലപ്പെടുത്തി.
 14. മാസ്ക്ക് ധരിക്കാത്ത ഒരാളും മാർക്കറ്റിലേക്ക് വരുന്നില്ലായെന്ന് ഉറപ്പു വരുത്തും.
 15. കച്ചവടസ്ഥാപനങ്ങളിലും മാർക്കറ്റിലെ പൊതുസ്ഥലത്തും സുരക്ഷിത അകലം പാലിച്ചു കൊണ്ടു മാത്രമേ പൊതുജനങ്ങളെ നിറുത്താൻ വ്യാപാരികൾ പ്രത്യേകം ശ്രദ്ധിക്കണം.
 16. മാർക്കററിന്റെ പ്രവേശന കവാടങ്ങളിൽ യാതൊരു കച്ചവടവും അനുവദിക്കുന്നതല്ല.
 17. മാർക്കറ്റ് ദിവസങ്ങളിൽ പോലീസ് ബീറ്റ് ഉണ്ടായിരിക്കുന്നതാണ്.
 18. വ്യാപാരികളുടെയടക്കം വാഹനങ്ങൾ മാർക്കറ്റിനകത്ത് യാതൊരു കാരണവശാലും പാർക്ക് ചെയ്യാനും വാഹനത്തിൽ നിന്നുകൊണ്ടുള്ള കച്ചവടവും ചെയ്യാൻ പാടുള്ളതല്ല.
 19. മാർക്കററ് റോഡുകളിൽ യാതൊരു കാരണവശാലും കച്ചവടങ്ങൾ ചെയ്യാൻ പാടുള്ളതല്ല. 
 20. പത്ര-ദൃശ്യ- സോഷ്യൽ മീഡിയാ മാധ്യമ പ്രവർത്തകർ വേണ്ടതായ പ്രാധാന്യത്തോടെ വാർത്തകൾ പൊതുജനങ്ങളിലെത്തിക്കണം.
  യോഗത്തിൽ ചെയർപേഴ്സൺ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വാർഡ് കൗൺസിലർ, തഹസിൽദാർ, മുനിസിപ്പൽ സെക്രട്ടറി, സർക്കിൾ ഇൻസ്പെക്ടർ , ഫയർഫോഴ്സ് ഓഫീസർ, യൂത്ത് കോർഡിനേറ്റർ, വ്യാപാരി- വ്യവസായി, ചേംബർ ഓഫ് കോമേഴ്സ്,  ചുമട്ടുതൊഴിലാളി സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
Advertisement