വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം കുറച്ചതില്‍ പ്രതിഷേധം

100

ഇരിങ്ങാലക്കുട: വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളസ്‌കെയില്‍ കുറവുവരുത്തി ധനവകുപ്പ് ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ച് റവന്യു ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) താലൂക്ക് കമ്മറ്റി ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ജോലിഭാരം കണക്കിലെടുത്ത് വില്ലേജ് ഓഫീസറെ പ്രത്യേക തസ്തികയാക്കി പുനര്‍നിര്‍ണ്ണയിച്ചശേഷം 2006 ലെ ശമ്പളക്കമ്മീഷന്‍ വര്‍ദ്ധിപ്പിച്ച് നല്‍കിയ ശമ്പളം കോവിഡിന്‍റെ മറവില്‍ സര്‍ക്കാര്‍ തട്ടിയെടുത്തതായി കെ.ആര്‍.ഡി.എസ്.എ ആരോപിച്ചു.ജോയിന്‍റ് സെക്രട്ടറി കെ.എക്‌സ്.വര്‍ഗ്ഗീസ് അദ്ധ്യക്ഷതവഹിച്ചു.സംസ്ഥാന വനിതാകമ്മറ്റി അംഗം ജി.പ്രസീത ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ജോയിന്‍റ് കൗണ്‍സില്‍ ഭാരവാഹികളായഎ.എം.നൗഷാദ്,എം.കെ.ജിനീഷ്,വി.അജിത്കുമാര്‍,എം.എസ്.അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു.

Advertisement