കാട്ടൂരിന് ആശ്വാസമായി മൂന്ന് പോലീസുകാരുടെ ഫലം നെഗറ്റീവ്

216

കാട്ടൂർ : റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷനിലെ 16 പോലീസുകാർ നിരീക്ഷണത്തിലാണ്. അതിൽ കൂടുതൽ അടുത്ത് ഇടപഴകിയെന്ന് കരുതുന്ന മൂന്ന് പേരുടെ പരിശോധന ഫലം ആണ് പുറത്ത് വന്നത്.കാട്ടൂർ നിവാസികൾക്ക് ആശ്വാസമായി ഈ പരിശോധന ഫലം.സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ കാട്ടൂർ പോലീസ് അറസ്ററ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതിക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ശേഷം എസ്. ഐ അടക്കം 16 പോലീസുകാർ ആണ് നിരീക്ഷണത്തിൽ പോകേണ്ടി വന്നത്.തുടർന്ന് സ്റ്റേഷൻ അടച്ചിടുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു

Advertisement