സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

99

വേളൂക്കര:കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ പട്ടേപ്പാടത്ത് ടി.എസ്സ് .സജീവൻ മാസ്റ്ററുടെ വീട്ടുവളപ്പിലുള്ള 5 സെൻറ് വിസ്തീർണ്ണമുള്ള കുളത്തിൽ 1500 ഗിഫ്റ്റ് തിലാപ്പിയ, ഗ്രാസ്സ്കാർപ്പ് തുടങ്ങിയ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കേരള കർഷകസംഘം തൃശൂർ ജില്ലാ സെക്രട്ടറി പി കെ . ഡേവീസ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.കെ അരവിന്ദാക്ഷൻ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ കെ.എ. ഗോപി ,ടി.ജി.ശങ്കരനാരായണൻ, ആർ.എൽ. ശ്രീ ലാൽ, ആർ.കെ.ജയരാജൻ, ടി.എസ്.സുരേഷ്, ടി.എ.നസ്സീർ, ഖാദർ പട്ടേപ്പാടം, എം.എ.അനിലൻ , കെ.ആർ.ന്യൂജെൻ, പി.കെ.മനുമോഹൻ ,പി.സി.ഷൺമുഖൻ ,ഫിഷറീസ് പഞ്ചായത്ത് കോ-ഓർഡിനേറ്റർ വസന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.ടി.എസ് സജീവൻ മാസ്റ്റർ സ്വാഗതവും ,കെ.വി.പുഷ്പാംഗദൻ നന്ദിയും പറഞ്ഞു.

Advertisement