സംസ്ഥാനത്ത് ഇന്ന് (ജൂൺ 17) 75 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 90 പേരുടെ ഫലം നെഗറ്റീവായി .ഇതുവരെ 20 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് .19 പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ .53 പേർ വിദേശത്ത് നിന്നും .കൊല്ലം 14 ,മലപ്പുറം 11 ,കാസർകോഡ് 9 ,തൃശൂർ 8 ,പാലക്കാട് 6 ,കോഴിക്കോട് 6 ,എറണാകുളം 5 ,തിരുവനന്തപുരം 3 ,കോട്ടയം 4 ,കണ്ണൂർ 4 ,വയനാട് 3 ,പത്തനംതിട്ട ,ആലപ്പുഴ 1 വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.3 പേർക്ക് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചു .മഹാരാഷ്ട്ര 8 ,ഡൽഹി 5 ,തമിഴ്നാട് 4 ,ആന്ദ്ര ,ഗുജറാത്ത് 1 വീതം പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നത് . ഇതുവരെ സംസ്ഥാനത്ത് 2697 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇപ്പോൾ 1351 പേരാണ് ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് 125307 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.1989 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു . ഇന്ന് മാത്രം 203 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.ഇതുവരെ 122466 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.3019 പരിശോധനാഫലം കിട്ടാൻ ഉണ്ട്.
സംസ്ഥാനത്ത് ഇന്ന് (ജൂൺ 17) 75 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Advertisement