രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കും; എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം

അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പരിമിതമായ തോതില്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ സര്‍വീസ് അനുവദിക്കും. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. യാത്രികര്‍ മാസ്‌ക് ധരിക്കണം. ബസ് യാത്രയില്‍ മാസ്‌ക് ധരിക്കണം.വാതിലിനരികില്‍ സാനിറ്റൈസര്‍ ഉണ്ടാകണമെന്നും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാറില്‍ ഡ്രൈവർക്ക് പുറമേ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാമെന്നും ഓട്ടോയില്‍ രണ്ട് യാത്രക്കാരെയേ അനുവദിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സിനിമാ ഷൂട്ടിങ് സ്റ്റുഡിയോയ്ക്ക് ഉള്ളിലും ഇന്‍ഡോര്‍ സ്ഥലത്തുമാകാം.50 പേര്‍ അധികം പാടില്ല. ചാനലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ്ങില്‍ പരമാവധി ആളുകളുടെ എണ്ണം 25 ആണ്.അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ജില്ലകളില്‍ നിത്യേന ജോലിക്ക് വന്ന്തിരിച്ചു പോകുന്നവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുമരാമത്ത് ജോലികള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് പത്ത് ദിവസത്തെ പാസ് നല്‍കും.സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നതിന് സര്‍ക്കാര്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുകയും പാസ് എടുക്കുകയും വേണമെന്നും റജിസ്റ്റര്‍ ചെയ്യാതെ ആളുകള്‍ വന്നാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Hot this week

തൊടുപുഴയിൽ നടന്ന സംസ്ഥാന തല നീന്തൽ മത്സരത്തിൽ 70 പ്ലസ് കാറ്റഗറിയിൽരണ്ടു സ്വർണ്ണവും ഒരു വെള്ളിയും നേടി

തൊടുപുഴയിൽ നടന്ന സംസ്ഥാന തല നീന്തൽ മത്സരത്തിൽ 70 പ്ലസ് കാറ്റഗറിയിൽ...

നമോ ജീവധാരബ്ലഡ് ഡൊണേഷൻ.

യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെj നേതൃത്വത്തിൽ ഭാരതമെമ്പാടും സേവാ സങ്കൽപ്പ്...

നിര്യാതനായി

കരുവന്നൂർ : പരേതരായ തളിയക്കാട്ടിൽ തങ്കമ്മയുടെയും കുണ്ടൂർ കൃഷ്ണൻകുട്ടി മേനോന്റെയും മകൻ...

പി.ടി.എ. വാർഷിക പൊതുയോഗംനടത്തി

അവിട്ടത്തൂർ : എൽ. ബി. എസ്. എം. ഹയർ സെക്കണ്ടറി സ്കൂൾ...

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

Topics

നമോ ജീവധാരബ്ലഡ് ഡൊണേഷൻ.

യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെj നേതൃത്വത്തിൽ ഭാരതമെമ്പാടും സേവാ സങ്കൽപ്പ്...

നിര്യാതനായി

കരുവന്നൂർ : പരേതരായ തളിയക്കാട്ടിൽ തങ്കമ്മയുടെയും കുണ്ടൂർ കൃഷ്ണൻകുട്ടി മേനോന്റെയും മകൻ...

പി.ടി.എ. വാർഷിക പൊതുയോഗംനടത്തി

അവിട്ടത്തൂർ : എൽ. ബി. എസ്. എം. ഹയർ സെക്കണ്ടറി സ്കൂൾ...

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...
spot_img

Related Articles

Popular Categories

spot_imgspot_img