കേരള കർഷകസംഘം ഇരിങ്ങാലക്കുടയിൽ “സുഭിക്ഷ കേരളം” മത്സ്യകൃഷി ആരംഭിച്ചു

133

ഇരിങ്ങാലക്കുട:കേരള കർഷകസംഘം ഇരിങ്ങാലക്കുടയിൽ “സുഭിക്ഷ കേരളം” മത്സ്യകൃഷി ആരംഭിച്ചു.കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിന് കേരള സർക്കാർ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ കോമ്പാറ കൂനാക്കാംപ്പിള്ളി സിബിൻ കെ.ജി യുടെ വീട്ടുപറമ്പിൽ പ്രത്യേകം തയ്യാറാക്കിയ കുളത്തിലാണ് മത്സ്യക്കൃഷിക്ക് തുടക്കം കുറിച്ചത്.തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.കേരള കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ടി.എസ് സജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.കെ അരവിന്ദാക്ഷൻ മാസ്റ്റർ, പി .ജെ സതീഷ് , എം.എ അനിലൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement