ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കെ.എസ്.യു വിന്റെ കരുതൽ

133

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് ഹാൻഡ്‌വാഷും ഹാൻഡ് സാനിറ്റൈസറും വിതരണം ചെയ്ത് കെ എസ് യു .കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് കിറ്റ് കൈമാറികൊണ്ട് തുടക്കം കുറിച്ചു .തുടർന്ന് ഇരിങ്ങാലക്കുടയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും കിറ്റുകൾ കൈമാറി .കമ്മിറ്റി ഭാരവാഹികളായ ജിബിൻ,ഗിഫ്‌സൺ,അഖിൽഇളയടത്ത് ,ബിബിൻ, ഷറഫുദീൻ, ബെനിറ്റോ എന്നിവർ നേതൃത്വം നൽകി

Advertisement