സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് എച്ച്.ഡി.പി സ്കൂൾ

111

എടതിരിഞ്ഞി :മാറ്റിവെച്ച പരീക്ഷകൾ പുനരാരംഭിച്ചപ്പോൾ എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തി എച്ച് .ഡി .പി സ്കൂൾ എടതിരിഞ്ഞി.സ്കൂളിലെ കുട്ടികൾക്ക് പരീക്ഷക്ക് മുമ്പ് ആരോഗ്യ പരിശോധനയും, സാനിറ്റൈസർ നൽകുകയും ചെയ്തു. ക്ലാസ് റൂമുകൾ അണുവിമുക്തമാക്കുകയും ചെയ്‌തിരുന്നു. പരീക്ഷക്ക് ശേഷവും അണുനശീകരണം നടത്തും. നാളെ തുടങ്ങുന്ന പ്ലസ്ടു പരീക്ഷക്കുള്ള ക്ലാസ്സ്‌ റൂമുകൾ പരിശോധന നടത്തുകയും ചെയ്‌തു.പഞ്ചായത്ത് പ്രസിഡന്റ്‌ സി.എസ് സുധൻ, മെഡിക്കൽ ഓഫീസർ ഡോ.ജയചന്ദ്രൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.കെ ലീല,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടീ.വി ജീൻവാസ് ,ഹെഡ് മിസ്ട്രെസ്സ് സ്മിത, ക്ലാർക്ക് സിജു, സ്കൂൾ ഹെൽത്ത്‌ നേഴ്സ് ബിന്ദു, ആശാവർക്കാർ ഗിരിജ ബീന തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement