ആതിരക്ക് കൈത്താങ്ങായി സേവാഭാരതി

491

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കുഴിക്കാട്ടുകോണം ആനന്ദൻ്റെ മകൾ ആതിര വരനായ് തെരഞ്ഞെടുത്തത് പൂർണ്ണമായും കാഴ്ചശക്തിയില്ലാത്ത ലിമേഷിനെ .രോഗിയായ അച്ഛനും, അമ്മയ്ക്കുമൊപ്പം കഴിയുന്ന ആതിരയുടെ വിവാഹ സ്വപനം സാക്ഷാത്കരിക്കുവാൻ സേവാഭാരതി പ്രവർത്തകർ കൈത്താങ്ങായി.മകൻ്റെ വിവാഹ ദിനത്തിൽ സേവാഭാരതിയുടെ വിവാഹ നിധിയിലേക്ക് നൽകിയ സ്വർണ്ണ വളയുമായ് സേവാഭാരതി ജന.സെക്ര.പി കെ ഉണ്ണിക്കൃഷ്ണൻ മകൻ വിവേകുമൊത്ത് വിവാഹത്തിനെത്തി. സേവാഭാരതി പ്രവർത്തകരായ കൃഷ്ണ കുമാറും, പത്നി കലയും ഒരു ജോഡി കമ്മൽ നൽകി. സാകേതം സേവാനിലയം മാതൃസമിതി അംഗങ്ങൾ സാരിയും മറ്റു വസ്ത്രങ്ങളും സമ്മാനിച്ചപ്പോൾ നമ്പ്യങ്കാവ് ശാഖാ പ്രവർത്തകർ വീട്ടുക്കാർ ഒരുക്കുന്ന ചെറിയ സദ്യക്കാവശ്യമായ പല വ്യഞ്ജനങ്ങളും പച്ചക്കറിയും നൽകി.ഇരിങ്ങാലക്കുട സേവാഭാരതിയുടെ പ്രവർത്തകരും ഈ പ്രവർത്തനത്തിൽ പങ്കാളികളായി.

Advertisement