ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധിച്ചു

82

ചെന്ത്രാപ്പിന്നി: ബി .പി .എൽ കാർഡുടമകൾക്ക് (പിങ്ക് കാർഡ്) സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റ് നൽകുന്നതിലുള്ള അപാകത പരിഹരിക്കണമെന്നും കിറ്റ് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപിച്ചത് .എടത്തിരുത്തി പഞ്ചായത്തിലെ ഓരോ റേഷൻ കടകളിലും 200 കിറ്റുകളിൽ താഴെ മാത്രമാണ് ബി .പി .എൽ കാർഡുടമകൾ ഉള്ളതെന്നും ഇവർക്ക് ഒരു ദിവസം കൊണ്ട് മാത്രം കൊടുത്ത് തീർക്കാവുന്ന കിറ്റുകളാണ് പത്ത് ദിവസം എടുത്ത് നൽകുന്നത് .മാത്രമല്ല ഒന്നരായാഴ്ച എടുത്താണ് കിറ്റുകൾ തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചിട്ടുള്ളത് .കുളിക്കുന്ന അലക്കുന്ന സോപ്പുകൾ ഉൾപെടെ കിറ്റികളിലുണ്ട് ഭക്ഷണ ധാന്യങ്ങളുള്ള കിറ്റുകളിൽ ഇത് ദീർഘനാൾ ഇരിക്കുന്നതും അപകടകരമാണ് .റേഷൻ കടകളിൽ കുന്നുകൂട്ടിയിട്ട കിറ്റുകളിൽ എലി ,പാറ്റ ,പല്ലി മുതലായ മറ്റു ഇഴജന്തുക്കൾ കയറി ഉപയോഗശൂന്യമാക്കുമെന്നത് കൊണ്ട് എത്രയും പെട്ടന്ന് കിറ്റുകൾ കാർഡ് ഉടമകൾക്ക് നൽകണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സജയ് വയനപ്പിള്ളിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഉമറുൽ ഫാറൂക്ക് അദ്ധ്യക്ഷത വഹിച്ചു.വിവിധ റേഷൻ കടകളിലായി പ്രതിഷേധത്തിന് നേതാക്കളായ പി.ഡി സജീവ് .മുഹമ്മദ് സഗീർ .അൻവർ കെ.കെ .ലൈല മജീദ് .പി .എം നെസീർ .ടി .എ അബ്ദുള്ള. ഷിബു കാക്കര പീടികയിൽ. പി .എ നാസർ .തങ്ക അല്ലപ്പുഴ എന്നിവർ നേതൃത്വം നൽകി .

Advertisement