കൂടൽമാണിക്യം തെക്കേകുളം ഉപാധികളോടെ തുറന്ന് കൊടുക്കണം -ബി.ജെ.പി

100

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം തെക്കേകുളം ഉപാധികളോടെ തുറന്ന് കൊടുക്കണമെന്ന് ബി.ജെ.പി മുനി സിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികൾ ക്വാറന്റയിൻ നിയമങ്ങൾ ലംഘിച്ച് കുളം ഉപയോഗിക്കുന്ന കാര്യം ബി.ജെ.പി യാണ് പോലിസിന്റെയും നഗരസഭയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നത് – ഇതിനെ തുടർന്ന് ഏപ്രിൽ 15 മുതൽ പോലിസ് ഇടപെടുകയും അതിഥി തൊഴിലാളികളെ ക്വാറന്റയിൻ നിയമം അനുസരിച്ച് നിയന്ത്രിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിന്റെ പേരിൽ കുളം അടക്കുകയാണ്.കൂടൽമാണിക്യം പ്രദേശത്തെ നിരവധി ജനങ്ങൾ തലമുറകളായി കുളിക്കുന്നത് ഈ കുളത്തിലാണ്. ആഴ്ചയിൽ ഒരു ദിവസം വരുന്ന പൈപ്പ് വെള്ളത്തെ ആശ്രയിച്ച് നിരവധി കുടുംബാംഗങ്ങൾക്ക് കുളിക്കുവാനോ വസ്ത്രങ്ങൾ കഴുകുവാനോ പറ്റില്ല. എട്ട് കടവുകളുള്ള തെക്കേ കുളത്തിൽ ഒരു കടവിൽ ഒരാൾ എന്ന തോതിൽ രാവിലെ 6 മുതൽ 10 വരെയും വൈകീട്ട് 3 മുതൽ 6 വരെയും ഉപാധികളോടെ നാട്ടുകാർക്ക് കുളിക്കുവാൻ സൗകര്യം ചെയ്ത് കൊടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.ബി.ജെ.പി മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ അധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറി വി.സി രമേശ്, വൈ: പ്രസിഡണ്ടുമാരായ സന്തോഷ് കാര്യാടൻ, സത്യദേവ്.ടി.ഡി സെക്രട്ടറിമാരായ അയ്യപ്പദാസ്. വി.കെ, രാഗേഷ്.പി.ആർഎന്നിവർ പ്രസംഗിച്ചു.

Advertisement