ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 500 ലിറ്റർ വാഷ് എക്സൈസ് സംഘം പിടിച്ചെടുത്തു

102

ഇരിങ്ങാലക്കുട: പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂർ ഇരട്ടക്കുളത്ത് ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് ചാരായം നിർമ്മിക്കാനായി പാകപ്പെടുത്തി വച്ചിരുന്ന ആപ്പിൾ , മുന്തിരി , പൈനാപ്പിൾ എന്നിവ ചേർത്ത് തയ്യാറാക്കി സൂക്ഷിച്ചിരുന്ന 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം ആർ മനോജിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടിച്ചെടുത്തു. വീടിൻ്റെ ഉടമസ്ഥൻ്റെ പേരിൽ കേസ്സെടുത്തിട്ടുണ്ട്. ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം റേഞ്ചിൻ്റെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന അഞ്ചാമത്തെ മേജർ കേസ്സാണിത്.പ്രിവന്റീവ് ഓഫീസർ വിന്നി സി മേത്തി , സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. വത്സൻ , ജോ ജോ ,ബിന്ദു രാജ് , രാകേഷ് , വനിതാ ഓഫീസർ പിങ്കി മോഹൻദാസ് എന്നിവരും അനേഷണസംഘത്തിൽ ഉണ്ടായിരുന്നു .

Advertisement