കമ്മ്യൂണിറ്റി കിച്ചണിലേക്ക് ക്രൈസ്തവ കൂട്ടായ്മയുടെ സഹായം

86

ഇരിങ്ങാലക്കുട :കോവിഡ് 19 നോടനുബന്ധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഗവ.ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ചീട്ടുള്ള കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിശുദ്ധ വാരത്തിനോടനുബന്ധിച്ച് 7 ദിവസത്തേയും ഭക്ഷണം ഇരിങ്ങാലക്കുടയിലെ ക്രൈസ്തവ കൂട്ടായ്മ നൽകുന്നു വീടില്ലാത്തവരും വഴിയോരങ്ങളിലും തെരുവുകളിലും കഴിഞ്ഞിരുന്ന നിരാലം ഭരും ആലംഭ ഹീനരുമായവരും ആയുള്ള 22 പേർക്ക് അഭയം നൽകിയിട്ടുള്ളവർക്കടക്കം എഴുന്നൂറോളം പേർക്കാണ് ഓരോ ദിവസവും ഭക്ഷണം നൽകി കൊണ്ടിരിക്കുന്നത് പെസഹ ദിനത്തിൽ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ‌ പോളി കണ്ണൂക്കാടൻ കമ്മ്യൂണിറ്റി കിച്ചൺ സന്ദർശിക്കുകയും അന്തേവാസികൾക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്തു സാമുഹിക അടുക്കളയിൽ സേവനമനുഷ്ഠിക്കുന്ന അമ്മമാർക്കും വളണ്ടിയർമാർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു ആരുമില്ലാത്ത അന്തേവാസികളുടെ പുനരധിവാസത്തിന് എല്ലാ വിധ സഹകരണവും ബിഷപ്പ് ഉറപ്പു നൽകി കത്തീഡ്രൽ വികാരി റവ.ഡോ. ആൻറു ആലപ്പാടൻ രൂപത ഫൈനാൻസ് ഓഫിസർ ഫാ.വർഗീസ് അരിക്കാട്ട് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോ ട്ടോളി എന്നിവരും ബിഷപ്പിനോടൊപ്പം ഉണ്ടായിരുന്നു ഹെൽത്ത് ഇൻസ്പെക്ടർ അനിൽ ഏവർക്കും നന്ദി അറിയിച്ചു

Advertisement