മൊബൈൽ, കമ്പ്യൂട്ടർ സംബന്ധമായ സംശയനിവാരണത്തിന് ഹെല്പ് ലൈൻ ഒരുക്കുന്നു

86

ഇരിങ്ങാലക്കുട :ലോക്ക് ഡൗണ്‍ കാലയളവിൽ മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങിയവയെ സംബന്ധിച്ച സംശയനിവാരണത്തിനായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം സമ്പൂർണ ഹെൽപ്പ്ലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നു.ഏപ്രിൽ 9 മുതൽ ലോക്ക്ഡൗൻ കാലയളവിലുടനീളം ഈ സേവനം ലഭ്യമാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗത്തിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃതത്തിലാണ് ഹെൽപ്‌ലൈൻ ഒരുക്കിയിരിക്കുന്നത്‌.

Advertisement