ഭക്ഷണ വിതരണം ജനറല്‍ ആശുപത്രിയില്‍ പുനരാരംഭിച്ചു

81

ഇരിങ്ങാലക്കുട :വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം എന്ന സന്ദേശം ഉയര്‍ത്തി ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ നല്‍കി വന്നിരുന്ന ഭക്ഷണ വിതരണം പുനരാരംഭിച്ചു. കോവിഡ് 19 ന്റെ പശ്ചാതലത്തില്‍ താല്‍കാലികമായി നിറുത്തി വെച്ച ഭക്ഷണ വിതരണമാണ് പുനരാരംഭിച്ചത്. കാറളം മേഖലാ കമ്മിറ്റിയാണ് ഞായറാഴ്ച ഭക്ഷണ വിതരണം സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, ട്രഷറര്‍ ഐ.വി. സജിത്ത്, സെക്രട്ടേറിയറ്റ് അംഗം വിഷ്ണു പ്രഭാകരന്‍, ബ്ലോക്ക് കമ്മിറ്റി അംഗം അഖില്‍ ലക്ഷ്മണന്‍, കാറളം മേഖലാ സെക്രട്ടറി പി.ജെ. ജിത്തു, പ്രസിഡണ്ട് പി.കെ.മനോജ്, ട്രഷറര്‍ കെ.എസ്.സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement