Friday, June 26, 2026
26.3 C
Irinjālakuda

പൂമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഒ പി ബ്ലോക്ക് കെട്ടിടംനിർമ്മാണോദ്ഘാടനം മന്ത്രി ആര്‍. ബിന്ദു നിർവഹിച്ചു

പൂമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഒ പി ബ്ലോക്ക് കെട്ടിടം വരുന്നു..

നിർമ്മാണോദ്ഘാടനം മന്ത്രി ആര്‍. ബിന്ദു നിർവഹിച്ചു

പൂമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എം എൽ എ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്ക് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. മന്ത്രിയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ഒ പി ബ്ലോക്ക് കെട്ടിടം നിർമ്മിക്കുന്നത്.

പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ 3 ഒ പി റൂം, റിസപ്ഷൻ ഏരിയ , വെയ്റ്റിംങ്ങ് ഏരിയ, നേഴ്സിംങ്ങ് സ്റ്റേഷൻ, ഭിന്നശേഷിക്കാർക്കുൾപ്പെടെയുള്ള ടോയ്ലറ്റുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാപഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ്‌കുമാർ എന്നിവർ മുഖ്യാതിഥികളായി.

നിർമ്മാണോദ്ഘാടനത്തിൽ പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്,

ബ്ലോക്ക് പ്രസിഡന്റ്‌ സുധ ദിലീപ്,

ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ,

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് അമ്മനത്ത്, ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കത്രീന ജോർജ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ സന്തോഷ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹ്യദ്യ അജീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജൂലി ജോയ്, ലാലി വർഗ്ഗീസ്, ദേശീയ ആരോഗ്യ ധൗത്യം പി ആർ ഒ നിഖിത ജയശങ്കർ, മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. സന്തോഷ്‌കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img