കൈതാങ്ങായ് ഹനീഫ ഇക്ക വീണ്ടും

152

കാട്ടൂര്‍ :കഴിഞ്ഞ പ്രളയത്തില്‍ കാട്ടൂരിലെ പല പ്രദേശങ്ങളും വെള്ളത്തിന് അടിയില്‍ അകപ്പെട്ടപ്പോള്‍ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ഓണകച്ചവടത്തിന് ഇറക്കി വെച്ച കടയിലെ മുഴുവന്‍ സാധനങ്ങളും ക്യാമ്പിലേക്ക് നല്‍കി ഹനീഫ .ഇപ്പോള്‍ കമ്യുണിറ്റി കിച്ചണിലേക്ക് പച്ചക്കറികള്‍ നല്‍കി മാത്യകയാവുകയാണ് ഈ ചെറുപ്പക്കാരന്‍. സി ഐ ടി യൂ വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ പഞ്ചായത്ത് കമ്മിററി ട്രഷറര്‍ കൂടിയാണ് ഇദേഹം. പച്ചക്കറികള്‍ പി എ ഷാജഹാന്‍. എൻ ബി പവിത്രന്‍ .കെ എസ് ഉദയന്‍ എന്നിവര്‍ ഏറ്റുവാങ്ങി

Advertisement