അതിഥി തൊഴിലാളികൾക്ക് അവശ്യവസ്തുക്കൾ കൈമാറി

87

ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ നഗരസഭ അധികൃതര്‍ സന്ദര്‍ശിച്ച് അവശ്യ വസ്തുക്കള്‍ കൈമാറി. 17 ക്യാമ്പുകളിലായി 420 ഓളം അതിഥി തൊഴിലാളികളാണ് നഗരസഭ പരിധിയിലുള്ളത്.സ്‌പോൺസർമാർ ഇല്ലാത്തവർക്ക് സ്പോൺസർമാരെ കണ്ടെത്തിയാണ് നഗരസഭ ആരോഗ്യവിഭാഗവുമായി സഹകരിച്ച് അധികൃതർ അവശ്യസാധനങ്ങൾ എത്തിച്ചത്.ലോക്ക് ഡൗൺ സമയത്ത് പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങളെക്കുറിച്ചും ശുചിത്വ പരിപാലനത്തെക്കുറിച്ചും ജോസ് മാമ്പിള്ളി ബോധവത്കരണ ക്ലാസ് നൽകി.സെക്കൻഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റിജേഷ്,അനിൽ കെ .എം ,കൗൺസിലർ അമ്പിളി ജയൻ ,ജോസ് മാമ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി .

Advertisement