തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

101

മൂർക്കനാട്: പി.ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടേയും, മൂർക്കനാട് ഗ്രാമീണ വായനശാലയുടെയും തൃശ്ശൂർ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.മൂർക്കനാട് ഗ്രാമീണ വായനശാല അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ എ.ആർ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.. ടി.എൽ ജോർജ്, ഒ.എൻ അജിത്, പി.കെ മനുമോഹൻ,സജി ഏറാട്ടുപറമ്പിൽ, വിവേക് പ്രഭാകരൻ എന്നിവർ ആശംസകൾ അറിയിച്ചു. ഇ.സി ആൻ്റോ സ്വാഗതവും, വിഷ്ണുപ്രഭാകരൻ നന്ദിയും രേഖപ്പെടുത്തി.

Advertisement