ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ കുട്ടികളുടെ പത്രം പ്രസിദ്ധീകരിച്ചു

330

ആനന്ദപുരം: ശ്രീകൃഷ്ണ സ്‌കൂളിൽ കുട്ടികൾ തയ്യാറാക്കിയ പത്രം “കുറുമൊഴി ” പ്രസിദ്ധീകരിച്ചു . വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളെയും സമീപപ്രദേശങ്ങളെ ക്കുറിച്ചുള്ള സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെയും കുട്ടികൾ തന്നെ വാർത്തകളാക്കി എഴുതിയാണ് പത്രം തയ്യാറാക്കിയത്.സ്‌കൂൾ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുറത്തിറക്കുന്ന പത്രത്തിന്റെ ഇരുപത്തിരണ്ടാം ലക്കം മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ് പ്രകാശനം ചെയ്തു . വാർത്തകൾ എഴുതിയ കുട്ടികൾ പത്രം ഏറ്റുവാങ്ങി .പ്രധാനാദ്ധ്യാപിക പി കെ ബേബിമോൾ അധ്യക്ഷത വഹിച്ചു . പി ടി എ പ്രസിഡണ്ട് എം എ മോഹൻദാസ് , മാതൃസംഗമം പ്രസിഡണ്ട് രജനി ശിവദാസൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബി സജീവ് സ്വാഗതവും സ്‌കൂൾ ഗ്രന്ഥശാല സെക്രട്ടറി കെ ആർ ശശികുമാർ നന്ദിയും പറഞ്ഞു.

Advertisement