പുരോഗമന കലാ സാഹിത്യ സംഘം വീട്ടുമുറ്റ സദസ്സ്

259

പുല്ലൂർ :പുരോഗമന കലാ സാഹിത്യ സംഘം വീട്ടു മുറ്റ സദസ്സിന്റെ ജില്ലാ തല ഉദ്‌ഘാടനം പുല്ലൂർ ചമയം നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ കോപ്പകുട്ടി എന്ന കഥ വായിച്ചു ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. വി ഡി പ്രേമപ്രസാദ്, ഡോ:എം എൻ വിനയകുമാർ, രേണു രാമനാഥ്‌, രാജൻ നെല്ലായി, കെ രാജേന്ദ്രൻ, പി ഗോപിനാഥൻ എന്നിവർ സംസാരിച്ചു. കെ ജി മോഹനൻ മാസ്റ്റർ അദ്ധ്യക്ഷനായ യോഗത്തിൽ എ. എൻ രാജൻ സ്വാഗതവും ഷാജു തെക്കൂട്ട് നന്ദിയുംപറഞ്ഞു. ടി ജെ സുനിൽ, കെ സി രാജൻ, കിങ്‌സ് മുരളി, ശാന്തകുമാരി മോഹനൻ എന്നിവർ കഥകളും കവിതകളും അവതരിപ്പിച്ചു. തുടർന്ന് തൃശൂർ രംഗചേതനയുടെ നാടക അവതരണം നടന്നു.

Advertisement