കെ.പി.എം.എസ്. പഞ്ഞപ്പിള്ളി ശാഖാ വാർഷികം

85

ആളൂർ: കേരള പുലയർ മഹാസഭാ പഞ്ഞപ്പിള്ളി ശാഖാ വാർഷികം ടി.ടി ചാത്തൻ നഗറിൽ പഞ്ഞപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ശാഖാ പ്രസിഡണ്ട് പി കെ.ബാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി.എൻ സുരൻ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ. അജയഘോഷ് മുതിർന്ന ശാഖ അംഗങ്ങളെ ആദരിച്ചു. എംപ്ലോയിസ് ഫോറം ജില്ല പ്രസിഡണ്ട് രവി വൈലൂർ മുഖ്യ പ്രഭാഷണം നടത്തി, പഞ്ചമി കോഡിനേറ്റർ കുമാരി ടി ആർ ഷേർളി,, കെ.പി.വൈ.എം ജില്ല പ്രസിഡണ്ട് വി.കെ.സുമേഷ്, കേരള പുലയർ മഹിളാ ഫെഡറേഷൻ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കുമാരി പി.ആർ. അമൃത യൂണിയൻ സെക്രട്ടറി ഉണ്ണികൃഷൻ പുതുവാട്ടിൽ, ഗീത വേലായുധൻ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ശാഖ സെക്രട്ടറി വിജയ ഷൺമുഖൻ റിപ്പോർട്ട് അവതരിപ്പിച്ചു. എന്നിവർ സംസാരിച്ചു.മഹാസഭയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന അമ്പതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഫെബ്രുവരി 27ന്, ചാത്തൻ മാസ്റ്റർ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണവും 28ന് തൃശൂരിൽ വെച്ച് നടക്കുന്ന ഉൽഘാടന സമ്മേളനവും വമ്പിച്ച വിജയമാക്കുവാൻ ശാഖാ സമ്മേളനം തീരുമാനിച്ചു.യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി ഷാജു റിട്ടേണിംങ് ഓഫീസറായിരുന്നു. ഭാരവാഹികളായി പി.കെ.ബാലൻ പ്രസിഡണ്ട്. വി.കെ.രഘു വൈസ് പ്രസിഡണ്ട്, വിജയ ഷൺമുഖൻ സെക്രട്ടറി, സുന്ദരൻ പുഞ്ചപറമ്പിൽ അസിസ്റ്റന്റ് സെക്രട്ടറി, അരുൺ വിജയൻ ഖജാൻജിയായി പതിനോന്നംഗ കമ്മിറ്റിയെ സമ്മേളനം ഐക്യകണ്ഠേനേ തിരഞ്ഞെടുത്തു. സി.കെ സുബ്രഹ്മണ്യൻ സ്വാഗതവും, മഹേഷ് നന്ദിയും പറഞ്ഞു.

Advertisement