അവിട്ടത്തൂർ സ്കൂളിൽ ഗാന്ധിജ്വാല 2020 സംഘടിപ്പിച്ചു

126

അവിട്ടത്തൂർ: അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ്.എസ് സ്കൗട്ട് വിഭാഗവും ഇരിങ്ങാലക്കുട പോസ്റ്റൽ ഡിപ്പാർട്ട്മെന്റും സംയുക്തമായി അവിട്ടത്തൂർ സ്കൂൾ ഹാളിൽ നടത്തിയ ഗാന്ധിജ്വാല 2020 വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് ഉദ്‌ഘാടനം ചെയ്തു .പി .ടി .എ പ്രസിഡന്റ് ടി .കെ ശശി അധ്യക്ഷത വഹിച്ചു .പോസ്റ്റൽ അസി.സൂപ്രണ്ട് സതി ഉപഹാരം നൽകി .വാർഡ് മെമ്പർ കെ .കെ വിനയൻ ,മാനേജ്‌മെൻറ് പ്രതിനിധികളായ എ .സി സുരേഷ് ,കെ .കെ കൃഷ്ണൻ നമ്പൂതിരി ,പ്രിൻസിപ്പാൾ ഡോ .എ .വി രാജേഷ് ,ഹെഡ്‌മാസ്റ്റർ മെജോ പോൾ ,വിജയകുമാർ ,ബിബി പി .എൽ ,റെജി .എം ,പ്രസീദ .ടി .എൻ ,എന്നിവർ പ്രസംഗിച്ചു .സ്റ്റാമ്പ് പ്രദർശനം ,പ്രശ്നോത്തരി ,വീഡിയോ പ്രദർശനം എന്നിവ നടന്നു

Advertisement