ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് ഓഫീസ് ബസ്സ് സ്റ്റാൻഡ് ബിൽഡിങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് എം.എസ്.പ്രേംകുമാർ അധ്യക്ഷത വഹിച്ചു .ജില്ലാ ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ് ആശംസ അർപ്പിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് പി.വി. മാത്യു, യൂണിറ്റ് സെക്രട്ടറി അനിൽകുമാർ വെള്ളാംപറമ്പിൽ, ട്രെഷറർ നന്ദകുമാർ, മറ്റു ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Advertisement