എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

50

ഇരിങ്ങാലക്കുട :വിഷന്‍ ഇരിങ്ങാലക്കുടയും ജ്യോതിസ് കോളേജും ചേര്‍ന്ന് നടത്തുന്ന Tech Tatva- 2020 മെഗാ ഐടി-മാനേജ്‌മെന്റ് എക്സിബിഷന്റെ ഭാഗമായി എല്‍ .ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം സഹൃദയ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. നിക്സണ്‍ കുരുവിള നിര്‍വ്വഹിച്ചു. ജ്യോതിസ് കോളേജ് അക്കാദമിക് കോഡിനേറ്റര്‍ കുമാര്‍ സി.കെ അദ്ധ്യക്ഷത നിര്‍വ്വഹിച്ച ചടങ്ങില്‍ ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എ.എം വര്‍ഗ്ഗീസ് ആമുഖ പ്രഭാഷണം നടത്തി.ജ്യോതിസ് കോളേജ് അദ്ധ്യാപികമാരായ ഷെറിന്‍ ജോസ് സ്വാഗതവും നിത്യ പി. ബി ആശംസകളും അര്‍പ്പിച്ചു. ജ്യോതിസ് കോളേജ് എക്സിക്യുട്ടീവ് ഡയറക്ടറായ ഹുസൈന്‍ എം.എ എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലന ക്ലാസ് നയിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി ഋഷിഭ അശോക് നന്ദി രേഖപ്പെടുത്തി .

Advertisement