ഇരിങ്ങാലക്കുട :സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ മോദി ഗവണ്മെന്റ് ദയനീയമായി പരാജയം ഏറ്റുവാങ്ങി എന്ന് സി പി ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. കെ. വത്സരാജ് അഭിപ്രായപ്പെട്ടു,സി പി ഐ ഇരിങ്ങാലക്കുട പുതുക്കാട് എന്നീ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ സദസ്സ് ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ അതി ക്രൂരമായി ലൈംഗിക ചൂഷണം ചെയ്തു കൊലപ്പെടുത്തുന്ന നിത്യ സംഭവങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ ഇന്ത്യന്‍ ജനതക്ക് കഴിയില്ല എന്നും വത്സരാജ് കൂട്ടിച്ചേര്‍ത്തു. കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു, ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, കെ.ജി. ശിവാനന്ദന്‍, കെ. ശ്രീകുമാര്‍, വി. എസ്. പ്രിന്‍സ്, എന്‍. കെ. ഉദയപ്രകാശ്, ഷീന പറയങ്ങാട്ടില്‍, കെ. എം. ചന്ദ്രന്‍, പി. എ.ശേഗരന്‍, എം. ബി. ലത്തീഫ്, എന്നിവര്‍ പ്രസംഗിച്ചു
സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ മോദി ഗവണ്മെന്റ് ദയനീയ പരാജയം ഏറ്റുവാങ്ങി -കെ.കെ.വത്സരാജ്
Advertisement