ഇരിങ്ങാലക്കുട : കണ്ടേശ്വരം -കൊരുമ്പിശ്ശേരി ഭാഗത്തെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട കൊരുമ്പിശ്ശേരി റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട സി.ഐ. പി.ആര്‍.ബിജോയ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ടി.എം.രാംദാസ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.കെ.ശ്രീജിത്ത്, കെ.ഗിരിജ, സെക്രട്ടറി പോളിമാന്ത്ര, എന്‍.എം.ശ്രീധരന്‍, എ.സി.സുരേഷ്, രാജീവ്മുല്ലപ്പിള്ളി, രമാഭായ് രാംദാസ്, രാധിക നന്ദന്‍, എന്നിവര്‍ പ്രസംഗിച്ചു. 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കല്‍, വിദ്യഭ്യാസ അവാര്‍ഡ് വിതരണം, നവവധൂവരന്‍മാരെ ആദരിക്കല്‍, വൃക്ഷതൈ വിതരണം, തുണിസഞ്ചി വിതരണം എന്നിവ നടന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും കുടുബാംഗങ്ങള്‍ അവതരിപ്പിച്ച ‘കളിപ്പാട്ടം’ നാടകവും അരങ്ങേറി. രാജേഷ് തമ്പുരുവിന്റെ നേരംമ്പോക്ക് പരിപാടിയും ഉണ്ടായിരുന്നു.
Advertisement