പൊതു പണിമുടക്ക് സംയുക്ത ട്രേഡ് യൂണിയന്‍ പദയാത്ര നടത്തി

356

മുരിയാട്:ജനുവരി എട്ടിന് നടക്കുന്ന പൊതുപണിമുടക്കിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് പഞ്ചായത്തിലെ വിവിധ തൊഴിലാളി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിലുടനീളം പദയാത്ര നടത്തി.ആനന്ദപുരത്ത് സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റ് കെ.കെ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.
പുല്ലൂരില്‍ നടന്ന സമാപന സമ്മേളനം ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് സോമന്‍ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു .അജിത രാജന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ദിവാകരന്‍ കുണ്ടില്‍, പി.ആര്‍.സുന്ദരന്‍, ജോമി ജോണ്‍,ജോഷി കല്ലിങ്ങപ്പുറം, ടി.എം. മോഹനന്‍, കെ.പി.പ്രശാന്ത്, ഗംഗാദേവി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement