ഇരിങ്ങാലക്കുട: പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തില്‍ ബഹു. കോടതി വിധിപ്രകാരം പ്ലാസ്റ്റിക് കിറ്റുകള്‍ നിരോധിച്ച സാഹചര്യത്തില്‍ തൃശ്ശൂര്‍ റീജിയണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്റെ കീഴിലുള്ള ഷീ സ്മാര്‍ട്ടിന്റെ പദ്ധതികളില്‍ ഒന്നായ തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റിലെ വിപണന ഉദ്ഘാടനം തൃശ്ശൂര്‍ റീജിയണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘം പ്രസിഡണ്ട് പി കെ ഭാസിയുടെ അധ്യക്ഷതയില്‍ 2020 ജനുവരി 1 ബുധനാഴ്ച തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ടി എസ് ചന്ദ്രന്‍ ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എബിന്‍ മാത്യുവിന് തുണിസഞ്ചി നല്‍കി നിര്‍വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് അജോ ജോണ്‍ സ്വാഗതം പറഞ്ഞു. താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസര്‍ കെ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ അജിത കീരത്ത് ,ഭാസി തച്ചപ്പിള്ളി, രാമചന്ദ്രന്‍ ആചാരി ,ഇബ്രാഹിം കളക്കാട്, ഹാജി റഷീദ് ,സെക്രട്ടറി ഹില പി .എച്ച് , ഷീ സ്മാര്‍ട്ട് സെക്രട്ടറി നീന ആന്റണി, ഷീ സ്മാര്‍ട്ട് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വിവിധങ്ങളായ വിലകുറഞ്ഞതും ഗുണമേന്മയുള്ളതും ആവശ്യമെങ്കില്‍ കഴുകി എടുക്കാവുന്ന രീതിയിലുള്ള ഏകദേശം ഒരു ലക്ഷത്തോളം തുണി കിറ്റുകള്‍ ആണ് ഷീ സ്മാര്‍ട്ട് വഴി വിപണിയിലിറക്കുന്നത്. ഏകദേശം 150 വനിതകള്‍ ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി വനിതകള്‍ക്കായി തുണിസഞ്ചി നിര്‍മ്മാണ പരിശീലനം ഷീ സ്മാര്‍ട്ട് വഴി സൗജന്യമായി നടത്തി തരുന്നതാണ്.
ഷീ സ്മാര്‍ട്ട് തുണിസഞ്ചി വിപണിയിലേക്ക്
Advertisement