ജീവ ജീനിയസ് പുരസ്‌കാരം കെ.സി ബിന്ദുവിന് സമ്മാനിച്ചു

63

ഇരിങ്ങാലക്കുട: പരിസ്ഥിതി പ്രവര്‍ത്തകനും ജീവ ശാസ്ത്ര അധ്യാപകനുമായിരുന്ന സാജു കെ.മാത്യുവിന്റെ സ്മരണക്കയായി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ജീവ ജീനിയസ് പുരസ്‌കാരം ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബോട്ടണി അധ്യാപികയായ കെ.സി. ബിന്ദു ടീച്ചര്‍ക്ക് സമ്മാനിച്ചു.ദേശീയ അധ്യാപക അവാര്‍ഡ് ജേത്രിയും ജില്ലാ പഞ്ചായത്തംഗവും ട്രസ്റ്റ് രക്ഷാധികാരിയുമായ ശ്രീമതി. എം.പത്മിനി ടീച്ചര്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു.ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും കറസ്‌പോണ്ടന്റ് മാനേജരുമായ ശ്രീ.പി.കെ ഭരതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ജില്ലയിലെ മികച്ച ഹയര്‍ സെക്കന്ററി ജീവശാസ്ത്ര അധ്യാപകര്‍ക്കാണ് വര്‍ഷം തോറും ജീവ ജീനിയസ് പുരസ്‌കാരം നല്‍കുന്നത്. മികച്ച ജീവശാസ്ത്ര വിദ്യാര്‍ഥിയ്ക്കുള്ള അവാര്‍ഡ് അതേ സ്‌കൂളിലെ ഷംസീന വി.എം ന് ലഭിച്ചു.മികച്ച പ്രോജക്ടിനുള്ള അവാര്‍ഡ് തൈക്കാട് വി.ആര്‍ അപ്പു മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സഹല അബൂബക്കറും കീര്‍ത്തന പ്രദീപ് കുമാറും പങ്കിട്ടു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേത്രിയും പ്രിന്‍സിപ്പലുമായ ശ്രീമതി. സുനിത കെ.ജി യെ ആദരിച്ചു. മായ, ആന്റു.എ.ഡി, ലിനറ്റ് കെ കൊച്ചു, ഷീന.സി.എം, ജോസ്.കെ.മാത്യു, പി.ജെ. സ്‌റ്റൈജു, സിമി മേരി സാജു, പ്രിയ.ജി, ഷെജി ജോസ് ,കൃഷ്ണ രാജ് പി.എച്ച്, കൃഷ്ണദാസ്.കെ.സി, അംബിക, അനിത ആന്റണി, എന്നിവര്‍ പ്രസംഗിച്ചു.

Advertisement