ജീവകാരുണ്യ മേഖലയിലേക്ക് സംഘടന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം.ശാന്ത ഗോപാലന്‍.

152

ഇരിങ്ങാലക്കുട: പരമ്പരാഗത സംഘടന പ്രവര്‍ത്തന ശൈലികളില്‍ നിന്ന് വേറിട്ട് ജീവകാരുണ്യ മേഖലയിലേക്ക് കൂടി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തണമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്ത ഗോപാലന്‍ അഭിപ്രായപ്പെട്ടു. അതിന് വേണ്ടുന്ന ബൃഹത്തായ പദ്ധതികളാണ് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് സംസ്ഥാന കമ്മിറ്റി രൂപപ്പെടുത്തുന്നതെന്ന് അവര്‍ കൂട്ടി ചേര്‍ത്തു. ഇരിങ്ങാലക്കുട നക്കര ഹാളില്‍ ചേര്‍ന്ന യൂണിയന്‍ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശാന്ത ഗോപാലന്‍. യൂണിയന്‍ പ്രസിഡണ്ട് ബൈജു വേങ്ങാശേരി അദ്ധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ സെക്രട്ടറിയേറ്റ് അംഗം പി എ അജയഘോഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് വി.ബാബു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.സി സുനന്ദകുമാര്‍, കെ.പി.വൈ.എം. ജില്ലാ പ്രസിഡണ്ട് സുമേഷ് പഞ്ഞപ്പിള്ളി, പഞ്ചമി ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.സി സുധീര്‍, മഹിളാ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അംഗം ഷീജ രാജന്‍, യൂണിയന്‍ സെക്രട്ടറി പ്രതീഷ്, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി. ബൈജു വേങ്ങാശേരി പ്രസിഡണ്ട്, ഷാജു ഏത്താപ്പിള്ളി, ഐ.സി. ബാബു വൈസ് പ്രസിഡണ്ടുമാര്‍, പി.വി പ്രതീഷ് സെക്രട്ടറി. സജീഷ് അമ്പലനട, തുഷാര രാജേഷ് അസിസ്റ്റ് സെക്രട്ടറിമാര്‍. ഖജാന്‍ജിയായ് ടി സി.അപ്പുക്കുട്ടനേയും കണ്‍വെന്‍ഷന്‍ തിരഞ്ഞെടുത്തു.ദേവയാനി അപ്പു സ്വാഗതവും, വി.എം ലളിത നന്ദിയും പറഞ്ഞു.

 

Advertisement