ഇരിങ്ങാലക്കുട: ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ വായനശാലകളില്‍ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി സംഗമങ്ങളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട മഹാത്മ ഗാന്ധി ലൈബ്രറിയില്‍ പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. താലുക്ക് സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.കെ.പി.ജോര്‍ജ്ജ് ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. ലേഖ പാലയ്ക്കല്‍ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അഡ്വ.കെ.ജി.അജയകുമാര്‍ സ്വാഗതവും പ്രസിഡന്റ് വി.പി.ക്യഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു
Advertisement