അഭിഭാഷക സാഹോദര്യ സംഗമത്തില്‍ വന്‍ പങ്കാളിത്തം

412

ഇരിഞ്ഞാലക്കുട :ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ന്റെ ആഭിമുഖ്യത്തില്‍ അഭിഭാഷക അവകാശദിനവും അഭിഭാഷക സാഹോദര്യ സംഗമവും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ കോര്‍ട്ട് സെന്ററില്‍ ഗംഭീരമായി നടന്നു.രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ മറന്ന് അഭിഭാഷകനന്മയും നിയമ രംഗത്തിന്റെ ഉന്നതിയും ലക്ഷ്യമാക്കി ഐ എ എല്‍ മുന്നോട്ടു വച്ച മുദ്രാവാക്യങ്ങള്‍ അഭിഭാഷക സമൂഹം ഏറ്റുവാങ്ങി.ഐ എ എല്‍ സംസ്ഥാന സെക്രട്ടറി അഡ്വ സി ബി സ്വാമിനാഥന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് അഡ്വ എം എ ജോയ് അദ്ധ്യക്ഷത വഹിച്ചു, എ എല്‍ യു ലോയേഴ്‌സ് കോണ്‍ഗ്രസ്, അഭിഭാഷക പരിഷത്ത്, സോഷ്യലിസ്റ്റ് ലോയേഴ്‌സ് ഫോറം തുടങ്ങിയവയുടെ പ്രതിനിധികളും,ബാര്‍അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടുമാരായ അഡ്വ പാട്രിക് ഡേവീസ്, അഡ്വ രാജേഷ് തമ്പാന്‍, അഡ്വ കെ വി ജെയിന്‍, അഡ്വ ടി ജെ തോമസ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് അഡ്വ എം.പി. ജയരാജ് സ്വാഗതവും അഡ്വ കെ.പി. ശ്രീകുമാരനുണ്ണി നന്ദിയും രേഖപ്പെടുത്തി.മുന്നൂറിലധികം അഭിഭാഷകര്‍ ഒപ്പുവച്ച ഭീമഹര്‍ജി സര്‍ക്കാരിനും ബാര്‍ കൗണ്‍സിലിനും സമര്‍പ്പിക്കാന്‍ തയ്യാറാക്കി.

Advertisement