തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിന് അർഹമായ പ്രതിനിത്യം നൽകണം

151

ഇരിങ്ങാലക്കുട :നവംബർ മാസത്തിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പുകളിലേക്കു സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ സാമുദായിക പരിഗണന നിലനിർത്തിക്കൊണ്ടു മുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിത്യം നൽകണമെന്ന് ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മുൻ തെരഞ്ഞെടുപ്പുകളിൽ വെറും പേരിനു മാത്രമാണ് സമുദായത്തെ പരിഗണിക്കുന്നത്,വരാനിരിക്കുന്ന തദ്ദേശ വാർഡുകളിലെ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യo ആവശ്യപ്പെട്ടു കൊണ്ട് രാഷ്ട്രിയ പാർട്ടികളിലെ നേതാക്കൾക്ക് കത്ത് നാകുമെന്നു ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ കെ എ സിറാജുദീൻ, പി കെ അലിസാബ്രി, അൻസാരി കെ എസ്, സിപി കരിം, അസറുദീൻ കളക്കാട്, റിയാസ് കെ എസ് എന്നിവർ അറിയിച്ചു.

Advertisement