തൈവകാള സംഗമം സംഘാടകസമിതി രൂപീകരിച്ചു

310

ഇരിങ്ങാലക്കുട : ലോക റെക്കോഡ് ലക്ഷ്യമാക്കി നാട്ടുകലാകാരക്കൂട്ടം തൃശ്ശൂര്‍ തെക്കന്‍ മേഖലയുടെ നേതൃത്വത്തില്‍ നൂറിലേറെ തൈവകാളകളുടെ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ മുന്നോടിയായി നടന്ന സംഘാടകസമിതി രൂപവത്ക്കരണയോഗം കെ.യു.അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അയ്യപ്പക്കുട്ടി ഉദിമാനം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ്, പ്രൊഫ.ചന്ദ്രന്‍, പ്രമോദ് തുടിതാളം, ജില്ലാ സെക്രട്ടറി ഷനോജ് സമയ, മണികണ്ഠന്‍ കൈരളി എന്നിവര്‍ സംസാരിച്ചു. ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ ടി.എന്‍.പ്രതാപന്‍ എം.പി., കെ.യു.അരുണന്‍ എം.എല്‍.എ, എന്നിവരെ രക്ഷാധികാരികളാക്കി 251 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. ഡിസംബര്‍ 29-നാണ് തൈവക്കാളകളുടെ സംഗമം സംഘടിപ്പിക്കുന്നത്.

Advertisement