Thursday, April 2, 2026
31.9 C
Irinjālakuda

തൊഴില്‍ ക്ഷമതയുള്ളവരാകാന്‍ വിദ്യാര്‍ത്ഥികള്‍ കരിക്കുലത്തിനു പുറത്തുള്ള സാങ്കേതിക വിദ്യകളിലും പ്രാവീണ്യം നേടണം : ഫാ ജോണ്‍ പാലിയേക്കര സി.എം.ഐ

ഇരിങ്ങാലക്കുട: വെല്ലുവിളികളും മത്സരവും നിറഞ്ഞ പുതിയ കാലത്ത് തൊഴില്‍ ക്ഷമതയുള്ളവരാകണമെങ്കില്‍ കരിക്കുലത്തിനു പുറത്തുള്ള സാങ്കേതിക വിദ്യകളിലും വിദ്യാര്‍ത്ഥികള്‍ പ്രാവീണ്യം നേടണമെന്നു ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍.പാലിയേക്കര.സി.എം.ഐ അഭിപ്രായപ്പെട്ടു.ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഐ.ഇ.ടി.ഇ  കൊച്ചി കേന്ദ്രത്തിന്റെ സഹകരണത്തോടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിച്ച എംബെഡഡ് സിസ്റ്റംസ് ഡിസൈന്‍ വര്‍ക്‌ഷോപ്പില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അതിന് ഇത്തരം പരിശീലന പരിപാടികള്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജൂലൈ 25 ന് ആരംഭിച്ച വര്‍ക്ക് ഷോപ്പ് 30 നു സമാപിച്ചു.
വര്‍ക്ക് ഷോപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ഡിനോ, ഐ.ഓ.ടി, റാസ്പ് ബെറി പൈ എന്നീ സാങ്കേതിക വിദ്യകളില്‍ പ്രായോഗിക പരിശീലനം നല്‍കി.ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി രാജീവ്.ടി.ആര്‍, ലാബ് ഇന്‍സ്ട്രക്ടര്‍മാരായ സനല്‍.ടി.എം, റീസണ്‍.ടി.ടി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. 30നു നടന്ന സമാപന സമ്മേളനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും വോളന്റീര്‍മാര്‍ക്കും ഐ.ഇ.ടി.ഇ യുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ഏറ്റവും മികച്ച രീതിയില്‍ വര്‍ക്ക് ഷോപ്പ് പൂര്‍ത്തിയാക്കിയ വിഷ്ണു പ്രസാദ്.കെ.കെ, മുഹമ്മദ് ഷാമില്‍ എന്നിവരെ ഐ.ഇ.ടി.ഇ എക്‌സലന്‍സ് സര്‍ട്ടിഫിക്കേറ്റ് നല്‍കി ആദരിച്ചു.ജോയിന്റ് ഡയറക്ടര്‍ ഫാ.ജോയ്.പയ്യപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ.സജീവ്.ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.വി.ഡി.ജോണ്‍,വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img