Friday, November 28, 2025
20.9 C
Irinjālakuda

വൈദ്യുതി നിരക്ക് – ഇന്ധനവില വര്‍ദ്ധന അച്ചടി മേഖലയെ തകര്‍ക്കും

വൈദ്യുതി നിരക്ക് – ഇന്ധനവില വര്‍ദ്ധനവും, അച്ചടിക്കാവശ്യമായ പേപ്പറിന്‍റേയും അനുബന്ധ സാമഗ്രികളുടേയും വിലവര്‍ദ്ധനവും അച്ചടി മേഖലയെ തകര്‍ക്കുമെന്ന് കേരള പ്രിന്‍റേഴ്സ് അസ്സോസിയേഷന്‍ തൃശൂര്‍ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.  പീഢിത വ്യവസായമെന്ന നിലയില്‍ സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ ഇടപടണമെന്നും, സംസ്ഥാനത്തെ അച്ചടിജോലികള്‍ നമ്മുടെ സംസ്ഥാനത്ത് തന്നെ നടത്താന്‍  ഭരണാധികാരികള്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിലെ അച്ചടി വ്യവസായികളുടെ ഏക സംഘടനയായ കേരള പ്രിന്‍റേഴ്സ് അസ്സോസിയേഷന്‍റെ തൃശൂര്‍ ജില്ലാ സമ്മേളനം ജൂലായ് 21 ഞായറാഴ്ച ഇരിഞ്ഞാലക്കുടയില്‍ പ്രൊഫ. കെ. യു. അരുണന്‍ എം എല്‍ എ  സമ്മേളനം ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡണ്ട് രവി പുഷ്പഗിരി അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറല്‍ സെക്രട്ടറി വൈ. വിജയന്‍, സംസ്ഥാന ഭാരവാഹികളായ പി. എം. ഹസൈനാര്‍, രാജീവ് ഉപ്പത്ത്, അഡ്വ. സാനു പി. ചെല്ലപ്പന്‍, ബിനു പോള്‍, ജില്ലാ സെക്രട്ടറി പി. ബിജു, ജില്ലാ ട്രഷറര്‍ സണ്ണി കുണ്ടുകുളം തുടങ്ങിയവര്‍ പങ്കെടുത്തു.  അച്ചടിയോടൊപ്പം ഇതര മേഖലകളില്‍ കഴിവ് തെളിയിച്ച അംഗങ്ങളെ ഉപഹാരം നല്‍കി ആദരിച്ചു.
പ്രളയവും നോട്ട് നിരോധനവും നികുതി പരിഷ്ക്കാരങ്ങളും അച്ചടി മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.  ദിനംപ്രതിയെന്നോണം അച്ചടി കുറഞ്ഞുവരുന്നു.  വിപണിയിലെ മാന്ദ്യത്തോടൊപ്പം പേപ്പര്‍ലെസ് പോളിസി, ഡിജിറ്റലൈസേഷന്‍, മറ്റു സംസ്ഥാനങ്ങളിലെ പ്രസ്സുടമസ്ഥരുടേയും ഇടനിലക്കാരുടേയും ചൂഷണം എന്നിവയും അച്ചടിമേഖലയെ പ്രതിസന്ധിയിലാക്കുന്നു.
അതിനിടയിലാണ് ഇന്ധനവില വര്‍ദ്ധനയും വൈദ്യുതിനിരക്കിലെ വര്‍ദ്ധനയും ഇരുട്ടടിയായി മാറുന്നത്.  വ്യവസായ മേഖലയില്‍ വൈദ്യുതിനിരക്ക് 3.3% മുതല്‍ 6.1% വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പേപ്പറിനും, അസംസ്കൃത സാധനങ്ങള്‍ക്കും പൂര്‍ണ്ണമായും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നതിനാല്‍ ഇന്ധനവിലയിലും, വൈദ്യുതിനിരക്കിലും ഉണ്ടായ വര്‍ദ്ധനവ് അച്ചടിനിരക്ക് ഉയര്‍ത്തേണ്ട സാഹചര്യം സൃഷ്ടിക്കും.  അച്ചടിയെ ഉല്‍പാദനമേഖലയില്‍ നിന്നും സേവനമേഖലയിലേക്ക് മാറ്റിയതോടെ നികുതിഘടനയിലും ഒട്ടേറെ തിരിച്ചടികള്‍ നേരിടേണ്ടി വന്നു.  ഈ പ്രതിസന്ധികളെ നേരിടാന്‍ സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
ജില്ലാ ഭാരവാഹികളായി രവി പുഷ്പഗിരി (പ്രസിഡണ്ട്), പി. ബിജു (സെക്രട്ടറി), സണ്ണി കുണ്ടുകുളം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img