കോണത്തുകുന്ന് ഗവ.യു.പി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു

170

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന ‘നെല്ലിമുറ്റത്തിന്റെ’ നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം, കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം എന്നിവ നടന്നു. ചടങ്ങ് വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിമി കണ്ണദാസ് ‘നെല്ലിമുറ്റം’ ലോഗോ പ്രകാശനം നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ മണി മോഹന്‍ദാസ് ‘ ഓര്‍മ്മകള്‍ പൂക്കുന്ന പകല്‍’ പ്രോഗ്രാമിന്റെ ഡി.വി.ഡി.പ്രകാശനം ചെയ്തു. സംഘടന പ്രസിഡന്റ് എം.കെ.മോഹനന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത കൂടുതല്‍ പ്രായമുള്ള എം.വിദ്യാസഗരമേനോന്‍, കെ.മല്ലിക അരവിന്ദന്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. മുന്‍ പ്രധാനാധ്യാപകന്‍ കെ.കെ.അപ്പുക്കുട്ടന്‍, സംഘടന രക്ഷാധികാരി പി.എസ്.അബ്ദുള്‍ജബ്ബാര്‍, ഹെഡ്മിസ്ട്രസ് പി.വൃന്ദ, പി.ടി.എ.പ്രസിഡന്റ് എം.എസ്.രഘുനാഥ്, സംഘടന ട്രഷറര്‍ എ.ആര്‍.രാമദാസ്, വൈസ് പ്രസിഡന്റ് എം.എസ്. കാശിവിശ്വനാഥന്‍, സംഘടന സെക്രട്ടറി എ.വി.പ്രകാശ്, ഭരണസമിതി അംഗം റഫീക്ക് പട്ടേപ്പാടം എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ സ്‌കൂളിലെ പതിനെട്ടു പടികള്‍ വീണ്ടും നടന്നു കയറിയത് പഴയ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി. പങ്കെടുത്തവര്‍ അവരുടെ പഴയ അനുഭവങ്ങള്‍ പങ്കുവെച്ചു.

 

Advertisement