പൊറത്തിശ്ശേരി സെന്റ് സെബസ്റ്റ്യന്‍ ദേവലായത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

341

പൊറത്തിശ്ശേരി: പൊറത്തിശ്ശേരി സെന്റ് സെബസ്റ്റ്യന്‍ ദേവലായത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. സമാപനസമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ ഇടവക വികാരിയും പൊറത്തിശ്ശേരി ഇടവകാംഗവുമായ റവ. ഡോ. ആന്റു ആലപ്പാടന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പൊറത്തിശ്ശേരി ഇടവക വികാരി ഫാ. ജിജി കുന്നേല്‍, സെമിനാരി വൈസ് റെക്ടര്‍ ഫാ. ജിനോ വോണ്ണാട്ടുപറമ്പില്‍, ബിഎല്‍എം ധ്യാനകേന്ദ്ര ഡയറക്ടര്‍ റവ. ഫാ. നിക്സണ്‍ ചാക്കോര്യ, അഭയഭവന്‍ മദര്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ ത്രേസ്രാമ്മ മാമ്പിള്ളി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷീബ ശശിധരന്‍, കൈക്കാരന്‍ സാബു തട്ടില്‍, മതബോധന പ്രധാന അധ്യാപകന്‍ റാഫേല്‍ ചിറ്റിലപ്പിള്ളി, കേന്ദ്രസമിതി പ്രസിഡന്റ് ജോസ് ആലപ്പാടന്‍, ജൂബിലി കമ്മിറ്റി സെക്രട്ടറി ജോസഫ് ആലപ്പാടന്‍, ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡേവീസ് കാട്ടിലപ്പീടിക എന്നിവര്‍ പ്രസംഗിച്ചു. സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് നടന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടവകയിലെ ഒരു കുടുംബത്തിന് വീട് പണിതു നല്‍കി.

 

Advertisement