Friday, June 19, 2026
27.6 C
Irinjālakuda

നവരസ ശില്‍പ്പശാലയില്‍ കംസവധം നങ്ങ്യാര്‍കൂത്ത്

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ മെയ് 15-ാം തിയതി മുതല്‍ നടന്നുവരുന്ന 23-ാമത് നവരസ സാധന ശില്‍പ്പശാലയുടെ ഭാഗമായി പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു മെയ് 27-ാം തിയതി വൈകുന്നേരം 6.30 ന് നടനകൈരളിയുടെ കളം രംഗവേദിയില്‍ കംസവധം നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്നു. ശ്രീകൃഷ്ണനും ബലരാമനും മഥുര രാജധാനിയില്‍ എത്തിയപ്പോള്‍ വ്യത്യസ്ത ജനവിഭാഗങ്ങള്‍ അവരെ കാണുമ്പോള്‍ നവരസങ്ങളിലൂടെ പ്രതികരിക്കുന്ന അത്യന്തം നാടകീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി നാട്യാചാര്യന്‍ ഗുരു അമ്മന്നൂര്‍ മാധവ ചാക്യാര്‍ ചിട്ടപ്പെടുത്തിയതാണ് ഈ നങ്ങ്യാര്‍കൂത്ത്. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്‍, കലാനിലയം ഉണ്ണികൃഷ്ണന്‍, സരിത കൃഷ്ണകുമാര്‍ എന്നിവര്‍ പശ്ചാത്തല മേളം നല്‍കുന്നു. ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും ഭരതനാട്യം, ഒഡീസി, കൂച്ചിപ്പുടി, നാടകം എന്നീ മേഖലകളിലെ നടീനടന്മാരാണ് വേണുജി മുഖ്യാചാര്യനായിട്ടുള്ള ഈ ശില്‍പ്പശാലയില്‍ പഠിതാക്കളായി എത്തിയിട്ടുള്ളത്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img