ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിച്ചു.കിഴുത്താണിയില്‍ കെ .പി. സി. സി ജനറല്‍ സെക്രട്ടറി എം.പി ജാക്‌സണ്‍ ഫ്‌ളാഗ് ഓഫ് ചെയ്ത പദയാത്ര കാറളം ആലുംപറമ്പ് ജംഗ്ഷനില്‍ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സിസ് പദയാത്ര നയിച്ചു. സമാപന സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു.എന്‍ എം ബാലകൃഷ്ണന്‍, തങ്കപ്പന്‍ പാറയില്‍, തിലകന്‍ പൊയ്യാറ, എം.ഐ.അഷറഫ്, ഫ്രാന്‍സീസ് മേച്ചേരി, സുരേഷ് പൊഴേക്കടവില്‍, രാംദാസ് വെളിയംകോട്ട് എന്നിവര്‍ പ്രസംഗിച്ചു.പി.എസ് മണികണ്ടന്‍, വിജീഷ് പുളിപറമ്പില്‍,വി.ഡി. സൈമണ്‍, എം ആര്‍ സുധാകരന്‍, വേണു കുട്ടശാം വീട്ടില്‍, ബാബു പെരുമ്പിള്ളി എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി.
Advertisement