കൈരളി നാട്യകലാക്ഷേത്രം -നൃത്തവിദ്യാലയം 36-ാം വാര്‍ഷികാഘോഷം ഒക്ടോബര്‍ 17 ന്

444

ഇരിങ്ങാലക്കുട-കൈരളി നാട്യകലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 36-ാം വാര്‍ഷികം ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളില്‍ വച്ച് 2018 ഒക്ടോബര്‍ 19-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതല്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു..ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്യും .മുരിയാട് മുരളീധരന്‍ സ്വാഗതം പറയും .ഉമാ ശങ്കര്‍ എം റിപ്പോര്‍ട്ട് അവതരിപ്പിക്കും .എസ് എന്‍ ബി എസ് സമാജം പ്രസിഡന്റ് എം കെ വിശ്വംഭരന്‍ അദ്ധ്യക്ഷത വഹിക്കും.കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് യു മേനോന്‍ മുഖ്യാതിഥിയായിരിക്കും .നഗരഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ ,വാര്‍ഡ് കൗണ്‍സിലര്‍ എം ആര്‍ ഷാജു,മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി വി ശിവകുമാര്‍,ജ്യോതിസ് കോളേജ് ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ,ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ കെ ചന്ദ്രന്‍ ,എസ് എന്‍ വൈ എസ് ഇരിങ്ങാലക്കുട പ്രസിഡന്റ് സജീഷ് ഹരിദാസന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും .ഗീത മുരളീധരന്‍ കൃതജ്ഞതയര്‍പ്പിക്കും .സമ്മേളാനന്തരം നാട്യകലാക്ഷേത്രത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍ ഉണ്ടായിരിക്കും

 

Advertisement