ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു

409

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 17-10-2018 ന് രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.ആകെ 35380000 രൂപ അടങ്കല്‍ വരുന്ന പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ വര്‍ക്കിംഗ് ഗ്രൂപ്പില്‍ ആവശ്യപ്പെടുകയും 13 വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്ത നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീചിത്ത് പദ്ധതി വിശദീകരണം നടത്തി.

Advertisement