മരിയാപുരം മിഷന്‍ ഹോം സ്‌കൂള്‍ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം ഏറ്റുവാങ്ങി

398

മരിയാപുരം : മികച്ച ശുചിത്വ വിദ്യാലയങ്ങള്‍ക്കുളള കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം മലബാര്‍ മലബാര്‍ മിഷനറി ബ്രദേഴ്സ് സെന്റ് തോമസ് പ്രൊവിന്‍സിന്റെ കീഴിലെ മരിയാപുരം മിഷന്‍ ഹോം എല്‍.പി സ്‌കൂളിന് ലഭിച്ചു. കേരളത്തില്‍ നിന്നും ഈ ബഹുമതി ലഭിച്ച വിദ്യാലയങ്ങളില്‍ മറ്റൊന്ന് വയനാട് ജില്ലയില്‍ നിന്നുമാണ്. രാജ്യത്തെ 52 സ്‌കൂളുകള്‍ക്കാണ് എസ്.വി.പി ബഹുമതി ലഭിച്ചത്. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം കേന്ദ്ര മാനവ വിഭവശേഷി വകുപ്പാണ് നല്‍കിയത്. വിദ്യാലയത്തിലും കുട്ടികളിലും മികച്ച ശുചിത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം. ഹെഡ്മിസ്ട്രസ് കെ.ആര്‍ ഷീജ, സ്‌കൂള്‍ ലീഡര്‍ ആഷിക് ബിജു എന്നിവര്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.മിഷന്‍ ഹോം എല്‍.പി സ്‌കൂള്‍ മാനേജര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശ്ശേരി,മുന്‍ പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ ജോസ് ചുങ്കത്ത്,സ്‌കൂള്‍ വികസന സമിതി അംഗങ്ങളായ ലോറന്‍സ് പൂക്കോടന്‍,ജോസ് പറമ്പന്‍, കെ.ആര്‍ ശിവദാസന്‍, പി.ടി.എ പ്രസിഡന്റ് ബിജു മുടയില്‍ എന്നിവര്‍ പങ്കെടുത്തു.സ്‌കൂളിന്റെ ശൗചാലയം, ഊട്ടുപുര തുടങ്ങി നാലു കാര്യങ്ങളിലും ശുചിത്വം പാലിക്കുന്നതു പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. പുരസ്‌കാര കമ്മിറ്റി നിയോഗിച്ച ഒരു ഏജന്‍സി നേരിട്ടെത്തിയാണ് സ്ൂളില്‍ പരിശോധന നടത്തിയത്. ആറു ലക്ഷം സ്‌കൂളില്‍നിന്നും 52 സ്‌കൂളുകളാണ് അവസാനഘട്ടത്തിലെത്തിയത്. ഇതില്‍നിന്നുമാണ് കേരളത്തില്‍ നിന്നുമുളള 2 സ്‌കൂളുകള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

 

Advertisement