ചികിത്സാ സഹായ നിധി ഉദാരമതികളുടെ സഹായം തേടുന്നു

740

നെന്മണിക്കര പഞ്ചായത്ത് 9-ാം വാര്‍ഡില്‍ പാഴായി പ്രദേശത്ത് താമസിക്കുന്ന അയ്യഞ്ചിറ വേലുണ്ണി മകന്‍ സുരേന്ദ്രന്‍ ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ദീര്‍ഘ നാളായി ചികിത്സയിലാണ് .കരള്‍ മാറ്റിവയ്ക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് .52 വയസ്സുള്ള സുരേന്ദ്രന് ഭാര്യയും 2 വിദ്യാര്‍ത്ഥികളായ മക്കളുമാണ് ഉള്ളത് .സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബത്തിന് ചികിത്സാ ചിലവ് താങ്ങാവുന്നതിലുമപ്പുറമാണ് .ആയത് കൊണ്ട് ഉദാരമതികളുടെ സഹായം തേടുകയാണ് അവര്‍.വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥും പാഴായി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാ.റോയ് വോളകൊമ്പില്‍ എന്നിവര്‍ രക്ഷാധികാരികളായും നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന്‍ ,ചെയര്‍മാനായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കാട് ബ്രാഞ്ചില്‍ വാര്‍ഡ് മെമ്പര്‍ ഇ എം സതീശന്റെയും സുരേന്ദ്രന്റെ അനിയന്‍ രാജന്റെയും പേരില്‍ ഒരു അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട് .സഹായങ്ങള്‍ എത്രയും പെട്ടെന്ന് നേരിട്ടൊ അക്കൗണ്ട് മുഖേനയൊ നല്‍കി ഈ കുടുംബത്തെ സഹായിക്കാം

STATE BANK OF INDIA PUDUKKAD BRANCH

A/C HOLDERS NAME  -RAJAN AV &SATHEESAN E M

A/C NO-20447950546
IFSC CODE -SBIN0070173
MICR CODE -680002971
SWIFT CODE -SBININBBT21

Advertisement