കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശവുമായി വെള്ളാങ്ങല്ലൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍.

339

വെള്ളാങ്ങല്ലൂര്‍: കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിച്ചു.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജംഗ്ഷനിലെ സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയനാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം പ്രളയ ദുരിതം അനുഭവിക്കുന്ന സഹജീവികളുടെ കണ്ണീരൊപ്പാന്‍ നല്‍കുന്നത്.സാധാരണക്കാരുടെ സാരഥികളായ, ഗ്രാമത്തിന്റെ ഹൃദയതുടിപ്പ് അറിയുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ സ്വരൂപിച്ച പണം വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍ കുമാറിനെ ഏല്‍പ്പിക്കും.ടി.കെ.ഹരി, കെ.കെ.യൂസഫ്, പി.വി.ഗോപി, പി.എ.രാജീവ്, എം.എം.വേലായുധന്‍, സി.ഡി.ജോയ്, പി.ബി.ഷിഹാബ് എന്നീ ഓട്ടോ ഡ്രൈവര്‍മാരാണ് സഹായ നിധിക്ക് നേതൃത്വം നല്‍കിയത്.

 

Advertisement