പ്രളയദുരിതത്തില്‍ ആശ്വാസമായി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി

524

ആറാട്ടുപുഴ : മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സമാശ്വാസമായി ആറാട്ടുപുഴ ക്ഷേത്ര ഉപദേശകസമിതി 60 ചാക്ക് അരിയും ചായില, പഞ്ചസാര, പയര്‍ തുടങ്ങിയ പലവ്യഞ്ചനങ്ങളും ബിസ്‌കറ്റ്, റസ്‌ക്, അവില്‍ എന്നിവയും വിതരണം ചെയ്തു.ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പില്‍ പേര് രജിസ്‌ററര്‍ ചെയ്ത 400 ഓളം കുടുംബങ്ങള്‍ക്കും പ്രളയത്തില്‍ ദുരിതമനുഭവിച്ച മറ്റു നാട്ടുകാര്‍ക്കും അരിയും മറ്റുളളവയും വിതരണം ചെയ്തു.31 ന് വൈകീട്ട് 5 ന് മേളപ്രമാണി മഠത്തില്‍ നാരായണന്‍കുട്ടിമാരാര്‍ ആദ്യ കിറ്റ് മോങ്കാട്ടില്‍ ചാത്തന്‍ ഭാര്യ കുറുമ്പക്ക് നല്‍കി കൊണ്ട് വിതരണത്തിന് തുടക്കം കുറിച്ചു. ദേവസംഗമ സമിതി സെക്രട്ടറി എ.എ.കുമാരന്‍ ചടങ്ങില്‍ സന്നിഹിതനായി. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എ.ജി. ഗോപി, ട്രഷറര്‍ കെ. രഘുനന്ദനന്‍ എന്നിവര്‍ വിതരണത്തിന് നേതൃത്വം വഹിച്ചു.

 

Advertisement