വിജയന്‍ കൊലക്കേസിലെ പ്രതികളെ ചുണ്ണാമ്പ് കടയിലേക്ക് തെളിവെടുപ്പിനായി കൊണ്ട് വന്നു

2289

ഇരിങ്ങാലക്കുട:വിജയന്‍ കൊലക്കേസിലെ പ്രതികളെ സംഭവത്തിനു ആസ്പദമായ ചുണ്ണാമ്പ് കടയിലേക്ക് തെളിവെടുപ്പിനായി കൊണ്ട് വന്നു.ഈ കടയില്‍ വച്ചാണ് വിജയന്റെ മകനും പ്രതികളും വാക്കുതര്‍ക്കത്തില്‍ എത്തുകയും തുടര്‍ന്ന് വിജയന്റെ വീട്ടിലെത്തി വെട്ടി കൊലപ്പെടുത്തിയതും
.
പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന്‍ (22),കരണക്കോട്ട് അര്‍ജ്ജുന്‍(18),ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22),കാറളം സ്വദേശി ദീലീഷ് (20),മൂര്‍ക്കാനാട് സ്വദേശി കറത്തുപറമ്പില്‍ വിട്ടില്‍ അഭിനന്ദ് എന്ന മാന്‍ട്രു(20), കിഴുത്താണി പുളിക്കല്‍ വീട്ടില്‍ സാഗവ് (19),നെല്ലായി സ്വദേശി ആലപ്പാട്ട് മാടാനി വീട്ടില്‍ ജിജോ (27) എന്നിവരെയാണ് പോലീസ് തെളിവെടുപ്പിനായി കൊണ്ട് വന്നത്

Advertisement