എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 5 – 12 പരിസ്ഥിതി വാരചരണത്തിന് തുടക്കമായി

456

ഇരിങ്ങാലക്കുടഃ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമുയര്‍ത്തി AIYF ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും യൂണിറ്റുകളിലും ജൂണ്‍ 5 മുതല്‍ 12 വരെയുള്ള പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു.എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ സി ബിജു ‘ചൈതന്യ’ അംഗനവാടിയിലെ കുഞ്ഞുങ്ങള്‍ക്ക് വൃക്ഷ തൈകള്‍ വിതരണം ചെയ്തും കാറളം പഞ്ചായത്തില്‍ CPI മണ്ഡലം അസി.സെക്രട്ടറി എന്‍.കെ ഉദയപ്രകാശ് വൃക്ഷ തൈകള്‍ നട്ടും, വിതരണം ചെയ്തും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പടിയൂരില്‍ AIYF പ്രവര്‍ത്തകര്‍ കാടു പിടിച്ചു കിടന്നിരുന്ന പഞ്ചായത്ത് പൊതു കിണര്‍ ശുചീകരിച്ചും, കാറളത്ത് വീടുകളില്‍ വൃക്ഷ തൈകള്‍ വിതരണം ചെയ്തും ,ഓര്‍മ്മ മരങ്ങള്‍ നട്ടും അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കനാല്‍ ബേസ്സില്‍ യൂണിററ് വൃക്ഷതൈകള്‍ വിതരണം ചെയ്തും പ്രവര്‍ത്തനങള്‍ക്ക് തുടക്കം കുറിച്ചു. മണ്ഡലത്തില്‍ വിവിധ യൂണിററുകളിലായി 1000 വൃക്ഷതൈകള്‍ വിതരണം ചെയ്തും കഴിഞ്ഞകാലങ്ങളില്‍ വെച്ചുപിടിപ്പിച്ച വൃക്ഷതൈകള്‍ സംരക്ഷിച്ചും,ശുചീകരണപ്രവര്‍ത്തനങ്ങളും മറ്റ് പരിസ്ഥിതിയനുബന്ധ പരിപാടികളും സംഘടിപ്പിച്ച്ും വാരചരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മണ്ഡലം കമ്മിററിയറിയിച്ചു.

 

Advertisement